മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദറി’ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്ര ഒരു ആക്ഷന്‍ ത്രില്ലറാണെന്ന് തെളിയിക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ്ബ്രദര്‍. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്.
25 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. എസ് ടോക്കീസ്, ഷാമന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിദ്ദിഖ്, ഷാജി ന്യൂയോര്‍ക്ക്, മനു ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മിര്‍ണ മേനോന്‍ ആണ് നായിക.
സര്‍ജാനോ ഖാലിദ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ടിനി ടോം, ജനാര്‍ദ്ദനന്‍, ദിനേഷ് പണിക്കര്‍, മുകുന്ദന്‍, മജീദ്, അബു സലീം, ഹണി റോസ്, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സുധി കൊല്ലം, നിര്‍മ്മല്‍ പാലാഴി എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാന്‍, ചേതന്‍ ഹന്‍സ് രാജ്, ആസിഫ് ബസ്‌റ, ആവാന്‍ ചൗധരി എന്നിവരും ബിഗ്ബ്രദറില്‍ അഭിനയിക്കുന്നുണ്ട്.















