മുംബൈ: ടീം ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഒരോ താരത്തിന്റെ കാര്യത്തില്‍ തന്റെ കൂടെ ശ്രദ്ധയുണ്ടെന്നും കാരണം താന്‍ ടീമിന്റെ ഉപനായകനാണെന്നും രോഹിത് ശര്‍മ്മ. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് മനസ്സുതുറന്നത്.
സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം കൂടെ കളിക്കുന്ന മറ്റു താരങ്ങളുടെ പ്രകടനം മെച്ചപ്പെട്ടാല്‍ മാത്രമേ ലോകകപ്പില്‍ നമുക്ക് മികച്ച പ്രകടനം നടത്താനാകൂ. ഇന്ത്യ 2019ല്‍ ഏറ്റവും മികച്ച രീതിയില്‍ മുന്നേറി. ടെസ്റ്റ് ക്രിക്കറ്റില്‍ തന്നെ ഏല്‍പ്പിച്ച കടമയും നിര്‍വ്വഹിക്കാന്‍ ഒരു പരിധിവരെ സാധിച്ചു. റണ്‍സ് നേടാനാകുമോ എന്നത് എന്നെ ബാധിക്കാറില്ല, പക്ഷെ അവസരം നഷ്ടപ്പെടുന്നത് സഹിക്കില്ല. അത് ഉപയോഗപ്പെടുത്തും’ രോഹിത് പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഒരു വിഷയമല്ല. അവരുടെ മണ്ണില്‍ കളിക്കുന്ന വിഷയം അവിടെ എത്തിയശേഷംമാത്രം ചിന്തിക്കുന്നതാണ് നല്ലത്. നിലവില്‍ ഇന്ത്യയിലെ മത്സരത്തില്‍ ഏറ്റവും മികച്ച കളിതന്നെ പുറത്തെടുക്കുമെന്നും രോഹിത് പറഞ്ഞു.















