ഷില്ലോഗ്: ഇന്തോ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്ക്. ഇന്തോ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അംദോ, റോംഗ്തിലാ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ബംഗ്ലാദേശ് സ്വദേശികളാണ് ബിഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത്. 15 ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ജവാന്മാരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ ഇവര്‍ തട്ടിയെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു.
ജവാന്മാരില് നിന്നും തട്ടിയെടുത്ത ആയുധങ്ങള്‍ പിന്നീട് അടുത്തുള്ള വനത്തില്‍ നിന്നും കണ്ടെടുത്തതായും അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റ ബിഎസ്എഫ് ജവാന് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡെപ്യൂട്ടി ജില്ലാ കമ്മീഷണറും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ബിഎസ്എഫും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ബംഗ്ലാദേശികള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്താതിരിക്കാനും നിയന്ത്രണ രേഖയിലെ ക്രമസമാധാനം നിലനിര്‍ത്താനും നിയന്ത്രണ രേഖയില്‍ പട്രോളിംഗ് ഉറപ്പാക്കുമെന്ന് ബിഎസ്എഫ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.