വിജയ് സേതുപതി തെന്നിന്ത്യയില്‍ തരംഗമായി മാറിയ ചിത്രമാണ് 96. തൃഷയും, സെല്‍വനും തകര്‍ത്തഭിനയിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 96 തെലുങ്ക് റീമേക്കിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്. ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും 96 നേട്ടമുണ്ടാക്കിയിരുന്നു.
തെലിങ്കു റീമെക്കില്‍ ശര്‍വാനന്ദും, സാമന്തയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സി പ്രേംകുമാര്‍ തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടി ജാനുവായി ഗൗരി കിഷനും ഇത്തവണ എത്തുന്നുണ്ട്. ജാനു എന്നാണ് 96ന്റെ തെലുങ്ക് പതിപ്പിന് പേരിട്ടിരിക്കുന്നത്. ഗോവിന്ദ് വസന്ത തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.















