പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഒരു പോലെ നേടിയ ചാര്‍ലിയ്ക്ക് ശേഷം മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം. പ്രശസ്ത സംവിധായകന് രഞ്ജിത്ത് ചിത്രത്തിന് സ്വിച്ച് ഓണ്‍ ചെയ്തു.
കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയനാണ് നായിക. നിരവധി പുതുമുഖ നടി നടന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നു. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, ഹില്‍ ടോപ്പ് , വട്ടവട, കൊട്ടകാംമ്പൂര്, കൊടൈക്കനാല്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ചിത്രത്തിന് ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കും.
അന്‍വര്‍ അലിയുടെ ഗാനങ്ങള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്‍കും. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പേരും വിവരങ്ങളും അടുത്തയാഴ്ചയോടെ പുറത്തിറങ്ങും. പ്രശസ്ത സംവിധായകന് രഞ്ജിത്തിന്റെയും ശശികുമാറിന്റെയും ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന് പിക്ചേഴ്സും മാര്ട്ടിന് പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.