25-ാമത് വാര്‍ഷിക ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡില്‍ മാര്‍വല്‍ സ്റ്റുഡിയോയുടെ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം 2019 ലെ മികച്ച ആക്ഷന്‍ ചിത്രമായി പ്രഖ്യാപിച്ചു. ‘അവഞ്ചേഴ്സ്: എന്‍ഡ് ഗെയിമിനോടൊപ്പം ‘1917’, ‘ഫോര്‍ഡ് വി. ഫെരാരി’, ‘ജോണ്‍ വിക്ക്: ചാപ്റ്റര്‍ 3 – പാരബെല്ലം’, ‘സ്പൈഡര്മാന്: ഫാര്‍ ഫ്രം ഹോം’ എന്നിവയാണ് ലിസ്റ്റില്‍ ഇടം പിടിച്ച മറ്റ് ചിത്രങ്ങള്‍.
അയണ്‍ മാന്‍, തോര്‍ മുതല്‍ ക്യാപ്റ്റന്‍ അമേരിക്ക, ബ്ലാക്ക് വിഡോ, താനോസ് തുടങ്ങി നിരവധി കഥാപാത്രങ്ങളെ ഉപയോഗിച്ചാണ് ‘അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം’ ഒരുക്കിയത്. ഇത് നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. റുസ്സോ ബ്രദേഴ്സ്, ജോ, ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ഈ ചിത്രം മൂന്നാം മാര്‍വല്‍ ഘട്ടത്തിന്റെ അവസാനമായി.
ജൂലൈയില്‍, ‘അവഞ്ചേഴ്സ്: എന്ഡ്ഗെയിം’ ‘അവതാര്‍’ നെ മറികടന്നു ലോകത്തിലെ എക്കാലത്തെയും മികച്ച വരുമാനം നേടിയ ചിത്രമായി മാറി. 1.2 ബില്യണ്‍ ഡോളറാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി ചിത്രം നേടിയത്. 53.10 കോടിയാണ് ആദ്യദിനം ഇന്ത്യന്‍ തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.
ലോകത്തിന്റെ നന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി ജീവന്മരണ പോരാട്ടത്തിനായി ഒരുങ്ങിയ അവഞ്ചേഴ്സിന്റെ പടയോട്ടം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാര്‍ക്ക് റുഫാലോ, ക്രിസ് ഹെംസ്വര്‍ത്ത്, സ്കാര്‍ലറ്റ് ജോഹാന്‍സണ്‍, ഡോണ്‍ ചെഡല്, പോള്‍ റൂഡ്, ബ്രൈ ലാര്സണ്, കാരെന് ഗില്ലന്‍, ദാനായ് ഗുരിറ, ബ്രാഡ്ലി കൂപ്പര്‍, ജോഷ് ബ്രോലിന്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.