പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ഓസീസും; കലാശപ്പോരാട്ടം ഇന്ന്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ഓസീസും; കലാശപ്പോരാട്ടം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2020, 07:58 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന്. ഉച്ചതിരിഞ്ഞ് 1.30ന് ബംഗളൂരുവിലാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിലെ വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പരമ്പര കൈവിടാതിരിക്കാനാകും ഓസീസ് ശ്രമിക്കുക. ബംഗളൂരുവില്‍ മഴ വില്ലനാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നു. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ശേഷം കളിച്ച മൂന്ന് മത്സരങ്ങളില്‍ ധവാന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രാജ്‌കോട്ടില്‍ സെഞ്ച്വറിക്ക് വെറും നാല് റണ്‍സ് മാത്രം അകലെയാണ് ധവാന്‍ പുറത്തായത്. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ രോഹിത് ശര്‍മ്മയും ഫോമിലേക്ക് ഉയരുന്നതിന്റെ സൂചനകള്‍ പ്രകടിപ്പിക്കുന്നതും ഒപ്പം വിരാട് കോഹ്‌ലിയും കെ.എല്‍ രാഹുലും ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് ചെയ്യുന്നതും ഓസീസിന് തലവേദനയാണ്. ഷമി, ബൂമ്ര, സെയ്‌നി, കുല്‍ദീപ് തുടങ്ങിയവരും ഫോമിലാണ്.

മറുഭാഗത്ത് ഓപ്പണര്‍മാര്‍ തന്നെയാണ് ഓസ്‌ട്രേലിയയുടെ മുതല്‍ക്കൂട്ട്. ഫിഞ്ചും വാര്‍ണറും നല്‍കുന്ന മികച്ച തുടക്കമാണ് പലപ്പോഴും ഓസീസിനെ തുണക്കാറ്. ആദ്യ മത്സരത്തില്‍ 256 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 10 വിക്കറ്റിന് വിജയിച്ചപ്പോള്‍ ഇരുവരും സെഞ്ച്വറി നേടിയിരുന്നു. സ്റ്റീവ് സ്മിത്തും ലബുഷെയിനും മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്തത്. സ്റ്റാര്‍ക്കും കമ്മിന്‍സും സാംപയുമുള്‍പ്പെടുന്ന ബൗളിംഗ് നിര ഏത് ടീമിനെയും പിടിച്ചുകെട്ടാന്‍ കഴിവുള്ളവരാണ്.

ആദ്യ മത്സരത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയ ഓസീസ് രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ കീഴടക്കിയത്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതോടെ ഇന്നത്തെ മത്സരം നിര്‍ണായകമായിരിക്കുകയാണ്.

Share71
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies