ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യമായ നേപ്പാളിന് സമ്മാനം നല്കി ഇന്ത്യ. 30 ആംബുലന്‍സുകളും ആറ് ബസുകളുമാണ് ഇന്ത്യ നേപ്പാളിന് സമ്മാനിച്ചത്.
നേപ്പാളിലെ വിവിധ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമായി 30 ആംബുലന്‍സുകളും ആറ് ബസുകളുമാണ് രാജ്യം സമ്മാനിച്ചത്. ഇരു രാജ്യങ്ങളുടെയും സാമൂഹ്യ സാമ്പത്തിക വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സമ്മാനം നല്‍കിയത്. നേരത്തെ 700 ആംബുലന്‍സുകളും 100 ബസുകളും ഇന്ത്യ നേപ്പാളിന് നല്‍കിയിരുന്നു.
കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടന്നിരുന്നു.