മെല്‍ബണ്‍: പുരുഷ വിഭാഗം സിംഗിള്‍സില് നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ആദ്യ ടോപ് സീഡ് താരമായി. ഇതിനിടെ മാറന്‍ സിലിച്ച് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. മറ്റ് മത്സരങ്ങളില്‍ ഫോഗിനിയും ക്വാര്‍ട്ടറിലെത്തി.
ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അര്‍ജ്ജന്റീനയുടെ ഷ്വാര്‍ട്ട്‌സ്മാനെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് 6-3ന് അനായാസം നേടിയെങ്കിലും മറ്റ് രണ്ടു സെറ്റുകളിലും 4 ഗെയിമുകള്‍ വീതം പിടിക്കാന്‍ ഷ്വാര്‍ട്ട്‌സ്മാന് സാധിച്ചു. സക്കോര്‍: 6-3,6-4,6-4.
മറ്റൊരു മത്സരത്തില്‍ മൂന്നാം റൗണ്ടില്‍ മികച്ചതാരം ഗുഡിയോ പെല്ലയെ അട്ടിമറിച്ച ഇറ്റലിയുടെ 12-ാം സിഡ് ഫോഗിനിയെ നാലു സെറ്റ് നീണ്ട കനത്ത മത്സരത്തില്‍ അമേരിക്കയുടെ സാന്റ്‌ഗ്രെന്‍ അട്ടിമറിച്ചു. സക്കോര്‍: 6-7, 5-7, 7-6, 6-4.















