മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ടീസര്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍ ആരാധകര്‍. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘മരയ്ക്കാര്‍ അറബി കടലിന്റെ സിംഹത്തിന്റെ ടീസര്‍ രണ്ടുദിവസംകൊണ്ടു തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു.ആരാധകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മരക്കാറിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം മാര്‍ച്ചിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സാമൂതിരിയുടെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.
ഫാസില്‍, മധു, അര്ജുന് സര്‍ജ, സുനില്‍ ഷെട്ടി, സര്‍ജ, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
Marakkar – Arabikadalinte Simham Official Teaserhttps://youtu.be/MnnmBSM8Cgk
Posted by Mohanlal on Monday, January 27, 2020