പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മുക്കാലി കൊട്ടിയർകുന്നിൽ ഷീജ, സുബാഷ് ദമ്പതികളുടെ പത്ത് ദിവസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. ജന്മനാ കിഡ്നി സംബന്ധമായ രോഗമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ശിശു രോഗ വിദഗ്ദ്ധൻ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ മരണം അസ്വാഭാവികമാണെന്ന സംശയത്താൽ കുഞ്ഞിന്റെ മൃതദേഹം പോസ്മാർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.