കൊച്ചി; പൃഥ്വിരാജും ബിജുമേനോനും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗോത്രഗാനം മലയാളികള്‍ ഏറ്റെടുത്തുകഴിഞ്ഞു. നെഞ്ചമ്മ എന്ന അട്ടപ്പാടി ഊരിലെ ഒരമ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനം ഹിറ്റായതിന്റെ സന്തോഷത്തിലാണ് നെഞ്ചമ്മയും അട്ടപ്പാടി ഊരിലെ നെഞ്ചമ്മയുടെ അയല്‍വാസികളും. ‘പൂപറിക്കാന്‍ പോകിലാമോ വിമാനത്തില്‍ പക്കിലാമോ” പാട്ടുപാടി കുട്ടിയെ ചോറൂട്ടുന്ന തങ്ങളുടെ തനത് ഗോത്രഗാനമാണ് നെഞ്ചമ്മ ചിത്രത്തില്‍ പാടിയത്. മുത്തശ്ശി പണ്ടു പാടിത്തന്ന അതേ ഗാനം ആണ് നെഞ്ചമ്മ ചിത്രത്തില്‍ പാടി ഹിറ്റാക്കിയത്.
ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചത്. കോശിയുടെ ശത്രുവായ അയ്യപ്പന് നായരായാണ് ബിജുമേനോന്റെ വേഷം. കോശിയുടെ അപ്പന് കുര്യന് ജോണായി എത്തുന്നത് സംവിധായകന് രഞ്ജിത്താണ്. ഡോണ്‍ മാക്സ് ആണ് ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത്.ബിജുമോനോനും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ച അനാര്‍ക്കലിയുടെ സംവിധായകന് സച്ചി തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്.
മിയ ഉള്‍പ്പെടെ നാലു പേരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അന്ന രാജന്,സിദ്ദിഖ്,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്, ഷാജു ശ്രീധര്‍,ഗൗരി നന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.