ഇന്ത്യാ ഡിഫന്‍സ് എക്‌സ്‌പോ: ലോകരാജ്യങ്ങളെ സഹായിക്കും വിധം ഇന്ത്യ പ്രതിരോധ-ഗവേഷണ രംഗത്ത് ശക്തം: രാജ്‌നാഥ്‌സിംഗ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യാ ഡിഫന്‍സ് എക്‌സ്‌പോ: ലോകരാജ്യങ്ങളെ സഹായിക്കും വിധം ഇന്ത്യ പ്രതിരോധ-ഗവേഷണ രംഗത്ത് ശക്തം: രാജ്‌നാഥ്‌സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2020, 01:14 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: ലോകരാജ്യങ്ങളെ സഹായിക്കും വിധം ഇന്ത്യ പ്രതിരോധ-ഗവേഷണ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ഇന്തോ-ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിരോധരംഗത്തെ വിദഗ്ധരടക്കമുള്ള സമ്മേളനത്തിലാണ് കേന്ദ്ര പ്രതിരോധ മന്ത്രി ഇന്ത്യയുടെ നേട്ടങ്ങളെ അക്കമിട്ട് പറഞ്ഞത്.

വിവിധ മേഖലകളിലെ പ്രതിരോധ സംവിധാനത്തെ സമഗ്രമായിട്ടാണ് ഇന്ത്യ കാണുന്നത്. കടലോര -രാജ്യാന്തര സുരക്ഷ, ബഹിരാകാശ ഗവേഷണം എന്നിവയിലടക്കം ഇന്ത്യ സ്വയം വളര്‍ച്ചയുടെ പാതയിലാണ്. സാമ്പത്തികമായി അവശത അനുഭവിക്കുന്ന രാജ്യങ്ങള്‍ക്കടക്കം പ്രതിരോധ രംഗത്ത് സഹായിക്കാനും ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണെന്നും രാജ്‌നാഥ് സിംഗ് സൂചിപ്പിച്ചു.

സമുദ്രതീര വാര്‍ത്താവിനിമയ സംവിധാനം, കടല്‍ കടന്നുള്ള കുറ്റകൃത്യം തടയല്‍, കടല്‍ക്കൊള്ള, കടലോര മേഖലയിലെ ദുരന്തങ്ങള്‍, മത്സ്യബന്ധന മേഖലയിലെ അനധികൃത കടന്നുകയറ്റങ്ങള്‍ എന്നിവ നേരിടുന്നതില്‍ ഇന്ത്യ ഇന്ന് സുസജ്ജമാണ്. ഒപ്പം ഭീകരതക്കെതിരെ ഐക്യരാഷ്‌ട്രസഭയുടെ മാനദണ്ഡമനുസരിച്ചുള്ള ശക്തമായ പ്രതിരോധസംവിധാനം ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്‌ട്ര പൊതുസഭയില്‍ ആഗോളതലത്തിലെ ഭീകരതക്കെതിരെ സമഗ്രപദ്ധതി തയ്യാറാക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്‌പോയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ ഇതിനായി ഇടപെടണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിരോധ രംഗത്ത് നിര്‍മ്മാണത്തിലും, സാങ്കേതികവിദ്യയിലും, ഡിജിറ്റല്‍ പ്രതിരോധ സംവിധാനത്തിലും ഇന്ത്യ മുന്നിലാണ്. ഒപ്പം ഗവേഷണത്തിലും ആയുധ നിര്‍മ്മാണത്തിലും അതിന്റെ അറ്റകുറ്റ പ്പണിയിലും സംയുക്തകരാറുകളിലൂടെ ശക്തമാവുകയാണ് ഇന്ത്യന്‍ പ്രതിരോധ രംഗം. കൂടാതെ പ്രതിരോധ രംഗത്ത് നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവക്കുന്ന ഏവരേയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇന്ത്യയുടേതെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

രാജ്യാന്തര സഹായങ്ങളെ മുന്‍നിര്‍ത്തി പ്രതിരോധ രംഗത്തെ വാഹനങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു. ആഴക്കടലില്‍ നിരീക്ഷണം നടത്താനുള്ള കപ്പലുകള്‍, അതിവേഗ പ്രത്യാക്ര മണ ബോട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. രാത്രികാല നിരീക്ഷണത്തിന് സൈനികരെ സഹായിക്കുന്ന വാഹനങ്ങള്‍, ദൂരദര്‍ശിനികള്‍, ആളില്ലാ നിരീക്ഷണ ഉപകരണങ്ങള്‍, ഡോണിയര്‍ വിമാനങ്ങള്‍ തുടങ്ങി നിരവധി പ്രതിരോധ സംവിധാനങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി തീരുമാനിച്ചിരിക്കുന്നതായും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.

പൊതു-സ്വകാര്യ പ്രതിരോധ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇന്ത്യയുടെ നയം. ലോക രാജ്യങ്ങളുമായുള്ള സഹകരണം ഇതിനായി ഇന്ത്യ ഉറപ്പുവരുത്തി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ദുരന്തമുഖങ്ങളില്‍ ആദ്യമെത്തുന്ന തരത്തില്‍ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ലോകരാജ്യങ്ങളുമായുള്ള സഹകരണം ഇതിനായി കൂട്ടാന്‍ തീരുമാനിച്ചതായും പ്രതിരോധ എക്‌സപോയില്‍ മൂന്നാം ദിനത്തിലെ സമ്മേളനത്തില്‍ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Share1605TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies