കൊച്ചി:പരമേശ്വര്‍ജിയുമായുള്ള സ്നേഹ ബന്ധം വറ്റാത്ത നീരുറവപോലെയെന്ന് മഹാ കവി അക്കിത്തം. അദ്ദേഹത്തിന്റെ വിയോഗം അത് തന്നെയേറെ ദുഃഖത്തിലാഴ്ത്തിയെന്നും അക്കിത്തം പറഞ്ഞു.
അഞ്ചു പതിറ്റാണ്ടുകളായുള്ള സൗഹൃദബന്ധത്തിനാണ് ഇതോടെ വിരാമമായതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. പരമേശ്വര്‍ജിയുടെ വലിയ പ്രഭാഷണങ്ങള്‍ കൗതുകത്തോടെ ഞാന്‍ കേട്ടിട്ടുണ്ട്. കമ്മ്യൂണിസത്തിന്റെ ഭാരതവല്‍ക്കരണത്തെ പറ്റി അദ്ദേഹം എന്നെ തുടര്‍ച്ചയായി ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ കേരളം രാജ്യത്തിനും നല്കിയ വലിയ വ്യക്തിത്വങ്ങളില്‍ ഒരാള്‍ പരമേശ്വര്‍ജി ആണ് എന്ന് എല്ലാവര്‍ക്കുമറിയാം.
അദ്ദേഹത്തെക്കുറിച്ച് രണ്ടു ലേഖനങ്ങള്‍ ഇതിനുമുമ്പ് ഞാന്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് പോയില്ലെങ്കില്‍ വിവേകാനന്ദനെപ്പോലെ, ബോധേശ്വരനെപ്പോലെ കവിയാകുമായിരുന്നുവെന്നും അക്കിത്തം വ്യക്തമാക്കി.