ഓക്‌ലാന്റ് : ഏകദിനപരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യ 7ന് 296 റണ്‍സെടുത്തു. മധ്യനിരയില്‍ ലോകേഷ് രാഹുലിന്റെ മികച്ച സെഞ്ച്വറി(112)യും ഒപ്പം കരുത്തുപകര്‍ന്ന ശ്രേയസ്സ് അയ്യരുടെ (62) ബാറ്റിംഗ് മികവിലുമാണ് ഇന്ത്യ 7ന് 296 നേടിയത്. മനീഷ് പാണ്ഡെയുടെ സമയോചിതമായ 42റണ്‍സും ഇന്ത്യക്ക് ഗുണമായി.
ടോസ്സ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച കിവീസ് തന്ത്രങ്ങള്‍, തുടക്കത്തില്‍ വിജയിച്ചു. ഇന്ത്യന്‍ സക്കോര്‍ വെറും 8 ല്‍ നില്‍ക്കെ മായങ്ക് അഗര്‍വാളിനെ(1) വീഴ്‌ത്തിയ കിവികള്‍ 32ല്‍ നില്‍ക്കേ വെറും 9 റണ്‍സെടുത്ത വിരാട് കോഹ്‌ലിയേയും പുറത്താക്കി സന്ദര്‍ശകരെ ഞെട്ടിച്ചു. എന്നാല്‍ ഒരറ്റത്ത് പൃഥ്വി ഷാ താനൊരു മികച്ച ഓപ്പണറാണെന്ന് തെളിയിച്ചുകൊണ്ട് 42 പന്തില്‍ 40 റണ്‍സ് നേടി. അതിനൊപ്പം മധ്യനിരയില്‍ ശ്രേയസ്സിനൊപ്പം സ്‌ക്കോര്‍ ചലിപ്പിക്കാനും പൃഥ്വിക്കായി.
കഴിഞ്ഞ കളിയിലെ മോശം പ്രകടനത്തില്‍ നിന്ന് അതിശക്തമായ തിരിച്ചുവരവാണ് രാഹുല്‍ നടത്തിയത്. 113 പന്തില്‍ 112 റണ്‍സ് നേട്ടത്തില്‍ 9 ബൗണ്ടറികളും 2 സിക്‌സറുകളുമാണ് രാഹുല്‍ കൂട്ടിച്ചേര്‍ത്തത്. ശ്രേയ്‌സും രാഹുലും ചേര്‍ന്ന് 5-ാം വിക്കറ്റില്‍ 107 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് ന്യൂസിലാന്റിന്റെ തന്ത്രങ്ങളെ തകര്‍ത്തു.
ന്യൂസിലാന്റ് ബൗളിംഗില്‍ ഹാമിഷ് ബെന്നറ്റാണ് ഇന്ത്യന്‍ മുന്നേറ്റത്തെ തടഞ്ഞത്. 10 ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത് 4 സുപ്രധാന വിക്കറ്റുകളും നേടിയത് ബെന്നറ്റാണ്.രാഹുലിനേയും മനീഷ് പാണ്ഡയേയും താക്കുറിനേടും വീഴ്‌ത്തി ബെന്നറ്റ് ഇന്ത്യന്‍ സ്‌ക്കോര്‍ മൂന്നൂറു കടക്കാതെ തടയുകയും ചെയ്തു. ജാമിസണും നീഷാമും ഒരോ വിക്കറ്റും നേടി.















