ദുബായ് : ഐസിസി ടെസ്റ്റ് റേറ്റിംഗില്‍ ന്യൂസിലാന്റിനെതിരെ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ വിരാട് കോഹ്‌ലി തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ലബുഷാനേയും രണ്ടും മൂന്നും സ്ഥാനത്ത് തുടരുമ്പോള്‍ ശ്രദ്ധേയ നേട്ടം പാക് താരം ബാബര്‍ അസമിന്റേതാണ്. ഡേവിഡ് വാര്‍ണറേയും ചേതേശ്വര്‍ പൂജാരയേയും പിന്തള്ളി ബാബര്‍ 5-ാം സ്ഥാനത്തേക്ക് എത്തി.
പോയിന്റില്‍ 928 നേടിയാണ് വിരാട് ഒന്നാം സ്ഥാനത്തുള്ളത്. സ്മിത്ത് 911ഉം മാര്‍നസ് ലബുഷാനേ 827 റേറ്റിംഗുമാിയ മൂന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്ത് 814 റേറ്റിംഗുമായി ന്യൂസിലാന്റിന്റെ കെയിന്‍ വില്യംസും 800 റേറ്റിംഗുമായി ബാബറുമാണുള്ളത്. ഡേവിഡ് വാര്‍ണര്‍ 793 റേറ്റിംഗുമായി 6-ാം സ്ഥാനത്തേക്കും പൂജാര 791 റേറ്റിംഗുമായി 7-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആദ്യപത്തില്‍ 9-ാം സ്ഥാനത്തുള്ള അജിന്‍ക്യാ രഹാനേക്ക് 759 റേറ്റിംഗാണുള്ളത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് വരാനിരിക്കുന്ന ന്യൂസിലാന്‍രിനെതിരായ ടെസ്റ്റ് പരമ്പര റേറ്റിംഗ് മെച്ചപ്പെടുത്താന്‍ നല്ല അവസരമാണ്.
ബൗളിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങളാണുള്ളത്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് 904 റേറ്റിംഗോടെ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 794 റേറ്റിംഗുള്ള ബുംറ 6-ാം സ്ഥാനത്തും അശ്വിന്‍ 7ഉം മുഹമ്മദ് ഷമി 9-ാം സ്ഥാനത്തുമാണുള്ളത്.















