ഈസ്റ്റ് ലണ്ടന്‍(ദക്ഷിണാഫ്രിക്ക): ഡെയ്ല്‍ സ്‌റ്റെയിന്‍ ദക്ഷിണാഫ്രിക്കയുടെ ടി20 വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായി. ഇമ്രാന്‍ താഹിറിന്റെ 61 വിക്കറ്റുകളെന്ന നേട്ടമാണ് സ്റ്റെയിന്‍ ഇംഗ്ലണ്ടിനെതിരെ മറികടന്നത്. ഇന്നലെ ടി20 പരമ്പരയില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ ആദ്യ ടി20യില്‍ ഒരു റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയുടെ 178നെതിരെ ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിംഗിനെതിരെ മൂന്നാം ഓവറില്‍ത്തന്നെ സ്‌റ്റെയിന്‍ വിക്കറ്റെടുത്തു. ഇതോടെയാണ് താഹിറിന്റെ 61 വിക്കറ്റ് നേട്ടം മറികടന്നത്. 35 മല്‍സരങ്ങളില്‍ നിന്നാണ് താഹിര്‍ 61 വിക്കറ്റുകള്‍ കൊയ്തത്. സ്‌റ്റെയിനിന്റെ 45-ാം മത്സരമായിരുന്നും ഇന്നലത്തേത്. വിക്കറ്റ് വേട്ടയില്‍ ഇവര്‍ക്ക് താഴെ മൂന്നാമന്‍ വിരമിച്ച മോര്‍ണീ മോര്‍ക്കലാണ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്റ്റെയിന്‍ 93 ടെസ്റ്റുകളിലായി 439 വിക്കറ്റുകളും ഏകദിനത്തില്‍ 145 കളികളിലായി 196 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.
ലോകക്രിക്കറ്റിലെ ടി20 വിക്കറ്റ് വേട്ടയിലെ മുമ്പന്‍ 106 എണ്ണമുള്ള ശ്രീലങ്കയുടെ ലസിത് മലിംഗയാണ്. തൊട്ടുപുറകില്‍ പാകിസ്ഥാന്‍ താരമായിരുന്ന അഫ്രിദിയും(96) തുടര്‍ന്ന് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാഖിബ് അല്‍ ഹസ്സനും(92), നാലാമന്‍ പാക് മുന്‍ താരം ഉമര്‍ ഗുല്ലുമാണ്(85).















