India

ഭിക്ഷയായി കിട്ടിയ 8 ലക്ഷം ക്ഷേത്രത്തിന് നേർച്ചയായി നൽകി യാചകൻ

വിജയവാഡ : 73 കാരനായ യാചകൻ ക്ഷേത്രത്തിനു നൽകിയ നേർച്ച 8 ലക്ഷം രൂപ . ആന്ധ്രയിലെ വിജയവാഡയില്‍ ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുക്കുന്ന യാഡി റെഡ്ഡിയാണ് തനിക്ക് ഭിക്ഷയായി കിട്ടിയ പണം സായി ബാബ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത്.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷക്കാലം സൈക്കിൾ റിക്ഷാ ഓടിക്കുകയായിരുന്നു യാഡി . ആദ്യം ഒരുലക്ഷം രൂപയാണ് ക്ഷേത്രത്തിനു നൽകിയത് . പ്രായത്തിന്റെ അവശതകൾ കൂടിയതോടെ പണത്തിന്റെ ആവശ്യമില്ലെന്ന് തോന്നി.അതുകൊണ്ടാണ് ബാക്കി പണവും ഭഗവാന് സമർപ്പിക്കാൻ തീരുമാനിച്ചതെന്ന് യാഡി റെഡ്ഡി പറയുന്നു.

അതേ സമയം ക്ഷേത്രത്തിന് പണം നല്‍കി തുടങ്ങിയത് മുതല്‍ തന്റെ വരുമാനം വര്‍ദ്ധിച്ചിട്ടേയുള്ളുവെന്നും യാഡി പറഞ്ഞു . ‘ പണം നല്‍കിയതിന് ശേഷം ആളുകള്‍ എന്നെ തിരിച്ചറിഞ്ഞ് പണം നൽകാൻ തുടങ്ങി എന്റെ എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ഞാന്‍ ദൈവത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട് ‘ – യാഡി പറഞ്ഞു .

നേർച്ചയായി യാഡി നൽകിയ പണം കൊണ്ട് ഗോശാല നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു .

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close