ഓർമ്മകൾ പോലെ സുഖമുള്ളത് മറ്റെന്താണ് , ഗ്രാമാന്തരീക്ഷവും ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളും കോർത്തിണക്കി ഒരുക്കിയ മ്യൂസിക്കൽ ആൽബം ശലഭം ആരാധകർക്ക് പ്രിയങ്കരമാകുന്നു .
ജന്മനാട്ടിലേയ്‌ക്ക് മടങ്ങി വരുന്ന പെൺകുട്ടിയുടെ ഓർമ്മകളും , അവൾ കാണുന്ന കാഴ്‌ച്ചകളുമാണ് വീഡിയോയുടെ ഹൈലൈറ്റ് . ക്ഷേത്രങ്ങളും ,കുളങ്ങളും , ആളും ,ആരവവും ആവോളം ആസ്വദിച്ച് വീട്ടിലെത്തുന്ന മകൾക്കു മുന്നിലേക്കെത്തുന്ന സ്നേഹനിധിയായ അമ്മയായി അഭിനയിച്ചിരിക്കുന്നത് സാക്ഷാൽ കെ.എസ്.ചിത്രയാണ്. കാഴ്‌ച്ച്ക്കാർക്കായി അണിയറ പ്രവർത്തകർ ഒരുക്കി വച്ച സർപ്രൈസും ഇതാണ്.
നഷ്ടപ്പെടുന്ന ഗ്രാമീയ ഭംഗികൾ വരികളിലേയ്‌ക്ക് ആവാഹിച്ചത് അനൂപ് മുകുന്ദൻ ആണ്. അനൂപിന്റെ വരികൾക്ക് ഷൈനു ആർ.എസ് ഹൃദ്യമായ സംഗീതം പകർന്നു. ഡയാന ഹമീദ് ആണ് പാട്ടിൽ അഭിനയിച്ചത്. ശ്യാം സുബ്രഹ്മണ്യമാണ് ചിത്രീകരണം .
സുജിർ ബാബു എഡിറ്റിങ്ങും ജിതിൻ കളറിങ്ങും നിർവഹിച്ചു. അനന്തൻ ജി.ടി ആണ് ശലഭത്തിന്റെ സംവിധായകൻ. വീമാഗ്മ അസ്സോസിയേറ്റ്സാണ് നിർമ്മാണം .















