കൈപിന്നിൽ കെട്ടി മുറുക്കി ചുവപ്പിച്ച് കേസ് അന്വേഷിക്കുന്ന സിബിഐ ഓഫീസർ സേതുരാമയ്യർ വീണ്ടുമെത്തുന്നു .സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം ഈ വർഷം പുറത്തിറങ്ങുമെന്ന് സംവിധായകൻ കെ മധു .
32 വർഷം മുൻപ് ഫെബ്രുവരി 18 നാണ് സിബിഐ ഡയറിക്കുറിപ്പിന്റെ ആദ്യഭാഗം പുറത്തിറങ്ങുന്നത് . മമ്മൂട്ടിയ്ക്കൊപ്പം ലിസി, വിജയരാഘവൻ, ശ്രീനാഥ് , ജഗതി ശ്രീകുമാർ എന്നിവരായിരുന്നു അഭിനേതാക്കൾ .
തൊട്ടടുത്ത വർഷം രണ്ടാം ഭാഗമായ ജാഗ്രത പുറത്തിറങ്ങി . ജാഗ്രതയ്ക്ക് ശേഷം 15 വർഷം കഴിഞ്ഞായിരുന്നു മൂന്നാം ചിത്രം സേതുരാമയ്യർ സിബിഐയുടെ വരവ്. തൊട്ടടുത്ത വർഷം തന്നെ നാലാം ഭാഗം നേരറിയാൻ സിബിഐ പുറത്തിറങ്ങി . പിന്നെയും 15 വർഷം കഴിയുമ്പോഴാണ് അഞ്ചാം ഭാഗം വരുന്നത്.
സർഗ ചിത്രയുടെ ബാനറിൽ അപ്പച്ചനാണ് അഞ്ചാം സീരിസ് നിർമിക്കുന്നത്.ക്രൈംത്രില്ലർ സിനിമകളുടെ താളത്തിൽ നിന്ന് മാറാത്ത ഒന്നുതന്നെയായിരിക്കും അഞ്ചാം ഭാഗമെന്നും സംവിധായകൻ മധു ഉറപ്പ് പറയുന്നു