ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം:പസഫിക് മേഖലയിൽ കരുത്ത് കൂട്ടാനൊരുങ്ങി ഇന്ത്യ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം:പസഫിക് മേഖലയിൽ കരുത്ത് കൂട്ടാനൊരുങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2020, 12:01 pm IST
FacebookTwitterWhatsAppTelegram

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഇന്തോ പസഫിക് നാവികസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായാണ് 24 എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള തീരുമാനം ഇന്ത്യ കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനും കര, നാവിക, വ്യോമ സേനകളുടെ സംയുക്ത പ്രവര്‍ത്തനത്തിനായുള്ള ഉഭയകക്ഷി കരാറുകള്‍ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്രസര്‍ക്കാരും യുഎസ് പ്രതിരോധ വകുപ്പും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.  ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൈനിക ബന്ധത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ സൂചനയായാണ്  ഇക്കാര്യങ്ങളെ
വിലയിരുത്തപ്പെടുന്നത്.

ഫെബ്രുവരി 24 ന് ആരംഭിക്കുന്ന ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് 24 എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനം എടുത്തത്. ഇന്തോ-പസഫിക്കിലെ നാവികസേനയുടെ  കരുത്ത് കൂട്ടുന്നതിനായുള്ള ഒരു അഭ്യാസത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ നീക്കത്തെ നയതന്ത്രവിദഗ്‌ദ്ധര്‍ കാണുന്നത്.

ഫ്രിഗേറ്റുകളും ഡിസ്‌ട്രോയറുകളും ഉള്‍പ്പെടെ വിവിധ യുദ്ധക്കപ്പലുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന പുതിയ ചോപ്പറുകള്‍, അന്തര്‍വാഹിനികളുടെ ശേഷി വര്‍ദ്ധിപ്പിക്കും. ഈ ഹെലികോപ്റ്ററുകള്‍ വഹിക്കുന്ന ഹെല്‍ഫയര്‍ മിസൈലുകള്‍ക്ക് കരയില്‍ നിന്നുള്ള ആക്രമണങ്ങളെയും തകര്‍ക്കാനാകും. എഴുപതുകളുടെ വിന്റേജ് സീ കിംഗ് അന്തര്‍വാഹിനി ഹെലികോപ്റ്ററുകള്‍ക്ക് പകരമായാണ് എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ എത്തുന്നത്.

ഇന്തോ പസഫിക്കിന്റെ ചില ഭാഗങ്ങളില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായാണ് യുഎസ് നിര്‍മ്മിച്ച എട്ട് പി 8 ഐ വിമാനങ്ങള്‍ നാവികസേന ഏറ്റെടുക്കുന്നത് . ഉപരിതലവും അന്തര്‍വാഹിനി ഭീഷണികളും നേരിടാന്‍ അരക്കോണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മാരിടൈം പട്രോളിംഗ് വിമാനങ്ങള്‍ നാവികസേനയുടെ പി 8 എ വിമാനവുമായി ഡിജിറ്റലായി ബന്ധപ്പെടുത്തുമെന്നതും അടുത്ത പ്രത്യേകതയാണ്. 2018 സെപ്റ്റംബറില്‍ കമ്മ്യൂണിക്കേഷന്‍സ്, കോംപാറ്റിബിലിറ്റി, സെക്യൂരിറ്റി കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചതിനുശേഷം ഇന്തോ-പസഫിക്ക് മേഖലയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുതിയ തലത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

Share239TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies