വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. അതിവേഗ പിച്ചില്‍ കിവീസ് പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ 122ന് 5 വിക്കറ്റുകള്‍ വീണ നിലയില്‍ ഇന്ത്യനില്ക്കേയാണ് മഴ തടസ്സമായത്.55 ഓവറാണ് ആകെ എറിഞ്ഞത്. ടോസ്സ് നഷ്ടപ്പെട്ട ഇന്ത്യയെ ആതിഥേയര്‍ ബാറ്റിംഗിനയക്കുകയായിരുന്നു.
പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), ചേതേശ്വര്‍ പൂജാര(11), ക്യാപ്റ്റന്‍ വിരാട് കോഹ്ലി(2), ഹനുമാ വിഹാരി(7) എന്നിവരാണ് അതിവേഗം മടങ്ങിയത്. 38 റണ്‍സുമായി രഹാനേയും 10 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. 101 റണ്‍സ് പൂര്‍ത്തിയായപ്പോഴേക്കും 5 സുപ്രധാന മുന്‍നിര ബാറ്റ്സ്മാന്മാരാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.
ന്യൂസിലാന്റിനായി 14 ഓവറുകളില്‍ 38 റണ്‍സുകള്‍ മാത്രം നല്കി കെയ്ല്‍ ജാമിസണാണ് ഇന്ത്യക്ക് മേല്‍ നാശം വിതച്ചത്. വന്‍ സ്ക്കോര്‍ കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള പൂജാര, കോഹ്ലി, വിഹാരി എന്നീ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളേയാണ് ജാമിസണ് പുറത്താക്കിയത്. വിക്കറ്റ് വേട്ടക്ക് പക്ഷെ തുടക്കമിട്ടത് സീനിയര്‍താരങ്ങളായ ടീം സൗത്തിയും ട്രെന്റ് ബോള്‍ട്ടുമാണ് അക്രമത്തിന് ചുക്കാന്‍ പിടിച്ചത്. പൃഥ്വി ഷായെ സൗത്തിയും മായങ്കിനെ ബോള്‍ട്ടും മടക്കി.