ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് ടി20യില്‍ ഗംഭീരജയം. പ്രോട്ടിയാസിനെ ആദ്യ ടി20യില്‍ 107 റണ്‍സിനാണ് കങ്കാരുക്കള്‍ തകര്‍ത്തത്. ഓസ്ട്രേലിയയുടെ സ്പിന്നര്‍ ആഷ്ടണ്‍ അഗറിന്റെ ഹാട്രിക്ക് പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച വേഗത്തിലാക്കിയത്.
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നേടിയ 6 ന് 197 റണ്‍സിനെതിരെ വെറും 90 റണ്‍സില്‍ ദക്ഷിണാഫ്രിക്ക പുറത്തായി. 40 റണ്‍സിനിടെ ആദ്യ നാല് വിക്കറ്റുകളാണ് പ്രോട്ടിയാസിന് നഷ്ടമായത്. ഡീ കോക്ക്(2) വാന്‍ ഡെര്‍ ഡ്യൂസെന്‍(6), സ്മുട്ട്സ്(7), ഡേവിഡ് മില്ലര്‍(2) എന്നിവര്‍ പുറത്തായത് ദക്ഷിണാഫ്രിക്കക്ക് വിനയായി.
8-ാംമത്തെ ഓവറില്‍ പന്തെറിയാനെത്തിയ അഗര്‍ ഡ്യൂ പ്ലെസിസ്(24), ആന്‍ഡില്‍ ഫെഹുല്‍കുവായോ(0), ഡെയില്‍ സ്റ്റെയിന്(0) എന്നിവരാണ് അഗറിന് ഇരയായത്. ആകെ 5 വിക്കറ്റുകള്‍ അഗര്‍ വീഴ്ത്തി.ഡേവിഡ് വാര്‍ണറെ 4 റണ്‍സിന് നഷ്ടപ്പെട്ടെങ്കിലും ഫിഞ്ചും(43) സ്മിത്തും(45) എന്നിവരാണ് ഓസ്ട്രേലിയക്ക് കരുത്തായത്.















