ന്യൂഡല്‍ഹി; യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് ഡല്‍ഹിയിലെ തെക്കന്‍ മോതിബാഗ് പ്രദേശത്തെ സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിച്ച് ഹാപ്പിനെസ് ക്ലാസ്’ സെഷനില്‍ പങ്കെടുത്തു.നെറ്റിയില്‍ ചുവന്ന ‘തിലകം ചാര്‍ത്തിയും ജമന്തിപ്പൂവിന്റെ മാല ധരിപ്പിച്ചുമാണ് കുട്ടികള്‍ മെലാനിയ ട്രംപിനെ സ്വീകരിച്ചത്. സ്കൂളിലെ കളി, യോഗ, ഭംഗ്ര നൃത്തം എന്നിവ കണ്ട് മെലാനിയ സന്തോഷം പങ്കുവെച്ചു. കണ്ടു.
”ഇവിടത്തെ വിദ്യാര്‍ത്ഥികളുടെ ഓരോ ദിവസവും ആരംഭിക്കുന്നത് കൃത്യമായ പാഠ്യപദ്ധതിയോടെയാണ് ഇത് എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു, എന്നായിരുന്നു മെലാനിയയുടെ വാക്കുകള്‍.
രാവിലെ രാഷ്ട്രപതിഹൗസില് ട്രംപിനൊപ്പമെത്തിയ മെലാനിയയ്ക്ക് രാജ്യം ആചാരപരമായ വരവേല്‍പ്പു നല്കി സ്വീകരിച്ചിരുന്നു. അതിനു ശേഷം രാജ്ഘട്ടിലെത്തി
പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മെലാനിയ ഹാപ്പിനസ്സ് ക്ലാസ്സില്‍ പങ്കെടുക്കാനെത്തിയത്.