പാലക്കാട് : പറളി ചെക്ക് ഡാമില്‍ ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചെന്നെ സ്വദേശികളായ ഗോകുല്‍ (20) കാര്‍ത്തിക് (19) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കുളിക്കാനായി ഡാമില്‍ ഇറങ്ങിയ ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു.
പറളി പഴയറോഡില്‍ യാക്കൂബിന്റെ മകള്‍ ഫര്‍സാനയുടെ സുഹൃത്തുക്കളാണ് ഇരുവരും. അവധി ആഘോഷിക്കാനായാണ് ഇരുവരും ഫര്‍സാനയുടെ വീട്ടില്‍ എത്തിയത്.
ദീര്‍ഘ നേരത്തെ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലക്കാട് അഗ്നിശമന സേന ഓഫീസര്‍ ഹിഷേധിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചെക്ക് ഡാമിന്റെ താഴ്ഭാഗത്ത് കമ്പിയും മറ്റും ഉണ്ടായിരുന്നതിനാല്‍ തെരച്ചില്‍ പ്രയാസകരമായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.