കാന്‍ബറ : ടി20 ലോകകപ്പിലെ ഇന്ത്യയുടെ റെക്കോഡ് ദക്ഷിണാഫ്രിക്ക മറികടന്നു. തായ്‌ലാന്റിനെതിരെയാണ് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്കോര്‍ അടിച്ചെടുത്തത്. തായ് വനിതകള്‍ക്കെതിരെ കാന്‍ബറയില്‍ പ്രോട്ടിയാസ് വനിതകള്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്.
ടി20 ലോകകപ്പില്‍ ഇന്ത്യ 2018ല്‍ നേടിയ അഞ്ച് വിക്കറ്റുകള്‍ക്ക് 194 എന്ന സ്കോറാണ് പഴങ്കഥയായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ സെഞ്ച്വറി മികവിലാണ് അന്ന് ഇന്ത്യ മികച്ച സക്കോര്‍ നേടിയത്. ഇന്ന് ദക്ഷിണാഫ്രിക്കക്ക് വേണ്ടി റെക്കോഡ് സ്കോര്‍ കണ്ടെത്തിയത് ഓപ്പണര്‍ ലിസല്‍ ലീയുടെ സെഞ്ചറി നേട്ടമാണ്. ലീ 60 പന്തില്‍ 16 ഫോറും മൂന്ന് സിക്‌സറുമടക്കമാണ് 101 റണ്‍സ് നേടിയത്. കൂട്ടത്തില്‍ സുനീ ലൂയിസ് 41 പന്തില്‍ 61 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.















