എൽ ക്ലാസിക്കോ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം; നേരിൽ കാണാൻ ഹിറ്റ്മാനും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

എൽ ക്ലാസിക്കോ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം; നേരിൽ കാണാൻ ഹിറ്റ്മാനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2020, 08:27 pm IST
Facebook
Twitter
WhatsAppTelegram

സാന്റിയാഗോ ബര്‍ണബ്യൂ: സ്‌പാനിഷ് ഫുട്ബോള്‍ ലീഗില്‍ എൽ-ക്ലാസിക്കോ പൂരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോകത്തേതു കോണിലും ഒരുപോലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന വൈരം. ലാ-ലിഗ കിരീട പോരാട്ടത്തിൽ എറ്റവും നിർണായകമായ രാത്രി ഇന്ന് സാന്റിയാഗോ ബെർണബ്യൂയിൽ സംഭവിക്കും. ജയത്തിൽ കുറഞ്ഞതൊന്നും രണ്ട് ടീമുകൾക്കും ഭൂഷണമല്ലാത്തതിനാൽ തീപാറുമെന്നുറപ്പ്. റയൽ മൈതാനമായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം.

പുതിയ ബാഴ്സ കോച്ച് സെറ്റിയന്റെ ആദ്യ ക്ലാസിക്കോ ആണിതെന്ന സവിശേഷതയും ആകാംക്ഷയുമുണ്ടിതിന്. തന്റെ മാറ്റ് തെളിയിക്കാൻ അദ്ദേഹം പൂർണ്ണബദ്ധനാണ് എന്നതും ഈ രാത്രിയെ മുൾമുനയിൽ നിർത്തുന്നു. സാന്റിയാഗോയിലേക്ക് വണ്ടി കയറിയ സ്ക്വാഡിൽ കഴിഞ്ഞ കുറച്ചു കാലത്തെ പതിവുകാരായ സുവാരസ്, ഡെംബെലെ, റോബർട്ടോ എന്നിവർക്ക് പരിക്ക് പൂർണ്ണമായും ഭേദം ആവാത്തതിനാൽ ഇടം ലഭിച്ചിട്ടില്ല. പരിക്കിൽ നിന്ന് ഭേദമായി വന്ന ആൽബ മാത്രമാണ് ആശ്വാസം.

ടീമിന്റെ ഘടനയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ല.
നപ്പോളി മാച്ചിൽ നിന്ന് വ്യത്യസ്തമായി ഇലവനിൽ ഇടം പിടിക്കാൻ ആർതുറിന് മാത്രമേ സാധ്യത കാണുന്നുള്ളൂ. മെസി തന്നെ ടീമിന്റെ ഏറ്റവും വലിയ ഊർജ്ജവും പ്രതീക്ഷയും. ഏറ്റവും കൂടുതൽ എൽ ക്ലാസിക്കോ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിൽ മെസി എത്തുമെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്.

ഇനി റയൽ മാഡ്രിഡിലേക്ക് വരുമ്പോൾ, വളരെ മികച്ച രീതിയിൽ പൊയ്‌ക്കൊണ്ടിരുന്ന സീസൺ കഴിഞ്ഞ രണ്ടാഴ്ചയിൽ ആകെ തകിടം മറിഞ്ഞ അവസ്ഥയാണ്. കോപ്പ എലിമിനേഷൻ, ചാമ്പ്യൻസ് ലീഗ് തിരിച്ചടി, അവസാന രണ്ട് കളികളിൽ ലാലിഗയിൽ പോയിന്റുകൾ നഷ്ടപ്പെടുത്തിയത് എന്നത് അവരുടെ ഇതുവരെയുള്ള സീസൺ മാറ്റ് ആകെ കുറച്ചിരിക്കുകയാണ്. മികച്ച ഡിഫൻസിന്റെയും, ഗോൾകീപ്പറുടെയും, മധ്യനിരയുടെയും, പ്രകടനത്തെ മുതലാക്കാൻ പോന്ന പ്രഹരശേഷിയുള്ള ആക്രമണ നിര ഇല്ല എന്നതാണ് പ്രശ്നം. അസെൻസിയോയുടെയും, ഹസാർഡിന്റെയും പരിക്കും, കഴിഞ്ഞ കുറച്ചു കളികളായുള്ള ബെൻസിമയുടെ ഫോം ഇല്ലായ്മയുമാണ് അവർക്ക് തിരിച്ചടിയായത്. എന്തായാലും ബാഴ്സയെ തളക്കാൻ മികച്ച ഒരു ഗെയിം പ്ലാനുമായി തന്നെയാവും സിദാൻ മാഡ്രിഡ് മണ്ണിലേക്ക് ഇറങ്ങുന്നത്.

ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് ഹിറ്റ്മാൻ മത്സരം നേരിട്ടുകാണാൻ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ മത്സരത്തിന്. മാഡ്രിഡില്‍ നിന്നുള്ള ചിത്രം ട്വീറ്റ് ചെയ്‌തുകൊണ്ട് രോഹിത് തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. ‘മത്സരത്തിനായി കാത്തിരിക്കാനാവുന്നില്ല’ എന്നായിരുന്നു ഹിറ്റ്മാന്റെ ട്വീറ്റ്. ലാ ലീഗയുടെ ഇന്ത്യന്‍ അംബാഡര്‍ കൂടിയായ രോഹിത് ഇതാദ്യമായാണ് എല്‍ ക്ലാസിക്കോ കാണാനെത്തുന്നത്.

Share66
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies