ന്യൂഡല്‍ഹി: ഇന്ത്യ അതിര്‍ത്തി കടന്ന നടത്തുന്ന എല്ലാ മുന്നേറ്റങ്ങളും യുദ്ധത്തിന് വേണ്ടിയല്ലെന്ന് കരസേനാ മേധാവി ജനറല്‍ നരവാനേ പറഞ്ഞു. കരസേനയുടെ യുദ്ധരീതികളെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അതിര്‍ത്തി കടന്നുള്ള മുന്നേറ്റങ്ങളെല്ലാം യുദ്ധത്തിനായുള്ളതല്ല.എല്ലാം യുദ്ധത്തിലേക്ക് നയിക്കാറുമില്ല. ബലാകോട്ടില്‍ നമ്മുടെ സൈനികര്‍ എങ്ങനെയാണ് നിയന്ത്രിതമായി പ്രവര്‍ത്തിക്കുക എന്നത് ലോകത്തിന് കാണിച്ചുകൊടുത്തു. ഭീകരന്മാര്ക്ക് യുദ്ധവിജയമെന്നത് ഒരു പ്രത്യേക അവസ്ഥയാണ്.അവരത് വച്ചാണ് വിലയിരുത്തുക’ പുല്‍വാമയില്‍ ഭീകരന്മാര് നടത്തിയ മനുഷ്യബോംബാക്രമണത്തിനോട് ഭാരത സേന നടത്തിയ തിരിച്ചടിയെപ്പറ്റി നരവാനേ പറഞ്ഞു.
‘ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന പരമ്പരാഗതമായ അക്രമരീതികളില് നിന്ന് വ്യത്യസ്തമായാണ് പ്രതികരിച്ചത്. നമുക്ക് വേണമെങ്കില്‍ അതിലും ഇരട്ടി വിമാന ങ്ങളുപയോഗിക്കാമായിരുന്നു. ആയുധങ്ങള്‍ നാലിരട്ടി വരെ പ്രയോഗിക്കാമായിരുന്നു. എന്നാല്‍ നാം നിയന്ത്രിച്ചു. ഇത് രാജ്യത്തിന്റെ ധാര്‍മ്മികതയും ആത്മവിശ്വാസവും വാനോളം ഉയര്‍ത്തിയെന്ന് കഴിഞ്ഞ ദിവസം വ്യോമസേനാ മേധാവി ആര്‍കെഎസ്.ബദൗരിയ ബലാകോട്ടിലെ ഇന്ത്യയുടെ തന്ത്രങ്ങളെപ്പറ്റി വിശദീകരിച്ചിരുന്നു.