മെൽബൺ: വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ആദ്യമായി ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ച സാഹചര്യത്തിലാണ് ഇന്ത്യ ഫൈനലിൽ കടന്നത്. കനത്ത മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
നാല് മത്സരങ്ങളിൽ ഒന്നിൽ പോലും തോൽക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ ഒരെണ്ണം തോറ്റ് മൂന്ന് ജയവുമായാണ് ഇംഗ്ലണ്ട് എത്തുന്നത്. മത്സരത്തിന് മഴ ഭീഷണിയുള്ളതിനാൽ ഗ്രൂപ്പിലെ ജയം ഫൈനലിസ്റ്റിനെ തീരുമാനിക്കുമെന്ന് ഐസിസി നേരത്തെ തന്നെ അറിയിച്ചിരുന്നു.
അങ്ങനെയാണ് ഗ്രൂപ്പ് ചാമ്പ്യൻമാരായെത്തിയ ഇന്ത്യ നേരിട്ട് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക സെമിഫൈനൽ മത്സരത്തിലെ വിജയികൾ ഫൈനലിൽ ഇന്തയുമായി ഏറ്റുമുട്ടും.















