ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പിതാവെന്നറിയപ്പെടുന്ന സുബ്രതോ മുഖര്‍ജിയെ രാജ്യം അനുസ്മരിച്ചു. ഇന്ത്യയുടെ ആദ്യ വ്യോമസേനാ വൈമാനികനായും ആദ്യ ചീഫ് ഓഫ് എയര്‍ സ്റ്റാഫായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് എയര്‍ മാര്‍ഷല്‍ സുബ്രതോ. 1911 മാര്‍ച്ച് 5 നാണ് കൊല്‍ക്കത്തയില്‍ സുബ്രതോ ജനിച്ചത്. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായിട്ടായിരുന്നും വിദ്യാഭ്യാസം നേടിയത്.

ബ്രിട്ടീഷ് ഇന്ത്യയില്‍ 1932ലാണ് സുബ്രതോ വായുസേനയുടെ ഭാഗമായത്. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പഖ്തൂണ്‍ ഗോത്രവിഭാഗം നടത്തിയ ആക്രമണത്തെ തകര്‍ത്തത് സുബ്രതോയുടെ നേതൃത്വത്തിലുള്ള വായുസേനയായിരുന്നു. ‘ഇന്ത്യാ ജനറല്‍ സര്‍വ്വീസ് മെഡല്‍’ അന്നത്തെ സേവനത്തിന് രാജ്യം നല്‍കി ആദരിച്ചു. മോഹന്‍ ബഗാന്റെ ക്ലബ്ബ് മെബറായിരുന്നു സുബ്രതോ. പ്രസിദ്ധമായ സുബ്രതോ കപ്പ് ഫുട്‌ബോള്‍ ഇദ്ദേഹത്തിനുള്ള ആദരവായിട്ടാണ് ആരംഭിച്ചത്.
1954ല്‍ ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയി സുബ്രതോ മുഖര്‍ജി നിയമിതനായി. കാണ്‍വെല്ല് റോയല്‍ എയര്‍ ഫോഴ്‌സ് വ്യോമസേനാ കേന്ദ്രത്തില്‍ പരിശീലനം നേടിയ ലോകത്തെ 6 പേരില്‍ പ്രമുഖനായിരുന്നു അക്കാലത്ത് ഇന്ത്യന്‍ വൈമാനികനായ സുബ്രതോ. ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തില്‍ ആദ്യമായി ഒരു വിമാനം പറത്തിയ വൈമാനികന്‍ , ഒരു വ്യോമസേനാ സ്‌ക്വാഡ്രനെ നയിച്ച സൈനികന്‍, രാജ്യത്തെ മുഴുവന്‍ വ്യോമസേനാ വിഭാഗത്തേയും നയിച്ച ആദ്യത്തെ സൈനികന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു സുബ്രതോ മുഖര്‍ജിയാണ്.















