ഇതിഹാസ താരങ്ങൾ നേർക്കുനേർ; നിറഞ്ഞാടി സച്ചിനും വീരുവും; ഇന്ത്യ ലെജൻഡ്സിന് വിജയത്തുടക്കം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതിഹാസ താരങ്ങൾ നേർക്കുനേർ; നിറഞ്ഞാടി സച്ചിനും വീരുവും; ഇന്ത്യ ലെജൻഡ്സിന് വിജയത്തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2020, 11:41 pm IST
FacebookTwitterWhatsAppTelegram

മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20 മത്സരത്തില്‍ ഇന്ത്യ ലെജൻഡ്സിന് വിജയത്തുടക്കം. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെയും വീരേന്ദർ സേവാഗിന്റെയും പ്രകടനമാണ് ഇന്ത്യയ്‌ക്ക് അനായാസം ജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ലെജന്‍ഡ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലെജന്‍ഡ്സ് ലക്ഷ്യത്തിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ വിൻഡീസിന് വേണ്ടി ശിവനാരായൺ ചന്ദർപോളും ഡാരൻ ഗംഗയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.

ഗംഗ 24 പന്തിൽ 32 റൺസുമായി ക്രീസ് വിട്ടപ്പോൾ ചന്ദർപോൾ 41 പന്തിൽ 61 റൺസെടുത്തു. നായകൻ ബ്രയാൻ ലാറ 15 പന്തിൽ നിന്ന് 17 റൺസെടുത്തു. ഇന്ത്യയ്‌ക്ക് വേണ്ടി സഹീർ ഖാൻ, മുനാഫ് പട്ടേൽ, പ്രഖ്യാൻ ഓജ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഇർഫാൻ പഠാൻ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരായ സച്ചിൻ ടെൻഡുൽക്കറും വീരേന്ദർ സേവാഗും ക്രീസിലേക്കെത്തിയപ്പോൾ വാംഖഡെ ഇളകി മറിഞ്ഞു. വീരു പഴയ ഫോമിൽ തന്നെയെന്ന് തെളിയിക്കുന്ന തുടക്കം തന്നെയാണ് ഇന്ത്യ ലെജൻഡ്സിന് നൽകിയത്. ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയായിരുന്നു തുടക്കം.

പിന്നീട് പതിയെ താളം കണ്ടെത്തി അടിച്ച് കളിച്ച ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ ഇന്ത്യയ്‌ക്ക് സമ്മാനിച്ചത് 83 റൺസ്. സച്ചിൻ 29 പന്തിൽ 36 റൺസെടുത്ത് പുറത്തായപ്പോൾ സേവാഗ് 57 പന്തിൽ 74 റൺസെടുത്ത് പുറത്താകാതെ നിന്നു. മുഹമ്മദ് കൈഫ് 16 പന്തിൽ 14 റൺസും യുവരാജ് സിംഗ് 7 പന്തിൽ 10 റൺസും നേടി. വിൻഡീസിന് വേണ്ടി കാൾ ഹൂപ്പർ രണ്ട് വിക്കറ്റുകൾ നേടി.

Share1154TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies