യു എ ഇ യിൽ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറ്റലിയിൽ നിന്നുള്ള 3 പേർക്കും,രണ്ടു വീതം ഇന്ത്യ ,യുഎഇ, ഇംഗ്ലണ്ട്, ശ്രീലങ്ക സ്വദേശികൾക്കും , ജർമനി , ദക്ഷിണാഫ്രിക്ക, താൻസാനിയ,ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കമാണ് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.ഇന്നലെ യുഎഇയിൽ 14 കേസുകൾ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 74 ആയി.ഇതിൽ ആറു പേർ ഇന്ത്യക്കാരാണ്. യു.എ.ഇയിൽ കൊറോണ വൈറസിൽ നിന്നും പൂർണമായും സുഖം പ്രാപിച്ചവർ 17 പേരാണ്.ചൈനയിൽ പകർച്ചവ്യാധി പടർന്നതിനുശേഷം യു.എ.ഇ. ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. യു.എ.ഇ.യുടെ അതിർത്തിപ്രവേശനങ്ങളിൽ തെർമൽ ഇമേജിങ് സംവിധാനങ്ങളും ആരോഗ്യപരിശോധനകളും കർശനമായാണ് നടത്തിവരുന്നത്. കൂടാതെ സംശയിക്കപ്പെടുന്ന കേസുകൾ പ്രത്യേക നിരീക്ഷണത്തിനായി മാറ്റുകയുംചെയ്യുന്നുണ്ട്.