രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്‌ട്ര മികച്ച നിലയില്‍.സ്‌കോര്‍ 8ന്384. അര്‍പിത് വാസവഡയുടെ സെഞ്ച്വറി മികവിലാണ് സൗരാഷ്‌ട്ര ബംഗാളിനെതിരെ 8 വിക്കറ്റിന് 384 എന്ന നിലയിലാണ്. 287 പന്തുകളെ നേരിട്ടാണ് അര്‍പിത് 106 റണ്‍സ് നേടിയിരിക്കുന്നത്. ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗും സൗരാഷ്‌ട്രക്ക് ഗുണകരമായി. പൂജാര 287 പന്തുകളെ നേരിട്ട് നേടിയ 66 റണ്‍സ് നേട്ടം വിക്കറ്റുകള്‍ പോകാതെ കാക്കാനും സൗരാഷ്‌ട്രയെ സഹായിച്ചു. വി.എം.ജഡേജ 54 റണ്‍സ് നേടി ടീമിന് ശക്തമായ പിന്തുണ നല്‍കി.
ആദ്യ ദിനത്തില്‍ പരിക്കേറ്റ് പിന്മാറിയ ശേഷമാണ് രണ്ടാം ദിനം പൂജാര ബാറ്റിംഗിന് വീണ്ടും ഇറങ്ങാന്‍ തീരുമാനിച്ചത്. ആദ്യ ദിനത്തിലെ 5ന് 206 എന്ന നിലയിലാണ് രണ്ടാംദിനം സൗരാഷ്‌ട്ര ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. ബംഗാളിന് വേണ്ടി ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുകേശ് കുമാര്‍, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീഴ്‌ത്തി.















