ബംഗളൂരു: കര്‍ണ്ണാടകയില്‍ കോവിഡ്-19 സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന നിലപാടുമായി കര്‍ണ്ണാടക സര്‍ക്കാര്‍ രംഗത്ത്. കൊറോണ ബാധ രാജ്യത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഐപിഎല്‍ മാറ്റാനുദ്ദേശിക്കു ന്നില്ലെന്ന ബിസിസിഐ പ്രസ്താവനക്ക് പുറകേയാണ് കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാര്‍ മത്സരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഐപിഎല്ലുമായി നിരവധി വിദേശതാരങ്ങള്‍ സഹകരിക്കുന്നതിനാല്‍ നിശ്ചയിച്ച സമയത്ത് നടത്താതിരിക്കാനാകില്ലെന്ന സാങ്കേതിക പ്രശ്‌നമാണ് ബിസിസിഐ ഇന്നലെ ഉന്നയി ച്ചിരുന്നത്. ബംഗളൂരുവില്‍ മത്സരം നടക്കില്ലെങ്കില്‍ ബാധിക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സിനെയാണ്. സ്വന്തം തട്ടകത്തില്‍ കളിക്കാനാകാതെവന്നാല്‍ അത് കാണികളെ നഷ്ടപ്പെടുത്തുകയും കനത്ത വരുമാന നഷ്ടവും ഉണ്ടാക്കും.
സംപ്രേഷ്ണ അവകാശം വഴി ബിസിസിഐ 16000 കോടി രൂപയാണ് സ്റ്റാര്‍ സ്‌പോര്‍ട്ട്‌സില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വാങ്ങിയിരിക്കുന്നത്. ഇത് തിരികെ നല്‍കേണ്ടിവന്നേക്കാം. അതുപോലെ പരസ്യവരുമാനത്തേയും കാര്യമായി ബാധിക്കും. മാര്‍ച്ച് 29ന് ചെന്നൈ സൂപ്പര്‍കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യമത്സരം ആരംഭിക്കുക.















