മുംബൈ: സച്ചിനും സെവാഗും ലാറയും ബ്രെറ്റ്‌ലീയും അടിച്ചുതകര്‍ക്കുന്ന കളികള്‍ പാതിവഴി മുടങ്ങുന്നു. ലോക ഇതിഹാസതാരങ്ങളെല്ലാം പങ്കെടുത്തുകൊണ്ടിരുന്ന റോഡ് സേഫ്റ്റി സീരീസ് ടി20യുടെ അവശേഷിക്കുന്ന മത്സരങ്ങളെല്ലാം മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. കളിക്കാരും സംഘാടകരും ഒരുമിച്ചെടുത്ത തീരുമാനമനുസരിച്ചാണ് പരമ്പര തുടരേണ്ടതില്ലെന്ന നിലപാടെടുത്തത്.
കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലേക്ക് ആളുകളെത്തുന്നത് ഒഴിവാക്കണമെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ പരമ്പര തുടരാനും തീരുമാനിച്ചിക്കുകയായിരുന്നു. എന്നലതുകൊണ്ട് കളിക്കാര്‍ക്കോ സംഘാടകര്‍ക്കോ കായികപ്രേമികള്‍ക്കോ ഒരു പ്രയോജനവുമില്ലെന്ന കാരണത്താല്‍ പരമ്പര മറ്റൊരു സമയത്തേക്ക് മാറ്റാനാണ് തീരുമാനം.
ഇനി കളിക്കാരുടെ ലഭ്യതക്കനുസരിച്ച് പരമ്പര മെയ്മാസത്തിലോ ഒക്ടോബര്‍മാസത്തിലോ നടത്താമെന്നാണ് തത്വത്തില്‍ കളിക്കാരും സംഘാടകരും ഒരുമിച്ചെടുത്ത തീരുമാനമനുസരിച്ച് ധാരണയായിരിക്കുന്നത്. കോവിഡ്19 ആശങ്കയെത്തുടര്‍ന്ന് പരമ്പരക്കിടെ തന്നെ ശ്രീലങ്കന്‍ താരങ്ങളായ മുത്തയ്യ മുരളീധരന്‍, മര്‍വന്‍ അട്ടപ്പട്ടു, രംഗണ ഹെറാത്ത് എന്നിവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.















