ഷിംല: രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. ഹിമാചല്‍ പ്രദേശില്‍ 69 കാരനാണ് മരിച്ചത്. അമേരിക്കയില്‍ നിന്നും എത്തിയ ടിബറ്റന്‍ അഭയാര്‍ത്ഥിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി.
കൊറോണ വൈറസ് ബാധിച്ച് ഇന്ന് രണ്ട് പേരാണ് മരിച്ചത്. നേരത്തെ ഇറ്റലിയില്‍ നിന്നും വന്ന അന്പത്തിയേഴുകാരനാണ് മരിച്ചത്.കൊറോണ ബാധയെ തുടര്‍ന്ന് കൊല്‍ത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 467 ആയി.
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വൈറസ് ബാധ സ്ഥിരീകരിച്ച 80 ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചു. എല്ലാ പാസഞ്ചര്‍ തീവണ്ടികളും, ഇതര സംസ്ഥാന ബസ് സര്‍വ്വീസുകളും നിര്‍ത്തലാക്കി. രാജ്യത്ത് മുഴുവന്‍ മെട്രോ സര്‍വ്വീസുകളും റദ്ദാക്കി. ഇതിന് പുറമേ ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ റദ്ദാക്കും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം, രാജസ്ഥാന്, നാഗാലാന്റ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.