കൊച്ചി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മൂന്ന് വയസ്സുകാരന്റെയും മാതാപിതാക്കളുടെയും പരിശോധന ഫലം നെഗറ്റീവ്. രോഗം ഭേദമായതിനെ തുടര്‍ന്ന് മൂന്നുവയസ്സുകാരനും മാതാപിതാക്കളും ആശുപത്രി വിട്ടു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു മൂന്ന് പേരും.
മൂന്നുവയസ്സുകാരനും ദമ്പതികളും ഉള്‍പ്പെടെ അഞ്ച് പേരാണ് രോഗം ഭേദമായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ടെങ്കിലും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
രോഗം സ്ഥിരീകരിച്ച ബ്രിട്ടണില്‍ നിന്നും എത്തിയ രണ്ട് പേരും ഇന്ന് ആശുപത്രി വിട്ടിട്ടുണ്ട്. ഇനി 15 പേരാണ് രോഗം ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.