ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിലേക്ക് 25 കോടി രൂപ സംഭവന നല്കി ബോളിവുഡ് നടന് അക്ഷയ് കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരമൊരു പ്രതിസന്ധി സമയത്ത് ആളുകളുടെ ജീവനാണ് വില കല്‍പ്പിക്കേണ്ടതെന്നും അതിന് തനിക്ക് കഴിയുന്നത് ചെയ്യുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നിരവധി പേര് ഇതിനോടകം തന്നെ പ്രധാനമന്ത്രിയുടെ ദുരിത്വാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കി. സച്ചിന് ടെണ്ടുള്‍ക്കര്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സച്ചിന് സംഭാവന നല്കി.
കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രഹ്ളാദ് ജോഷി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല എന്നിവര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.















