ബംഗളൂരു : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം പ്രഖ്യാപിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഒരു വര്‍ഷത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യെദ്യൂരപ്പ സംഭാവന ചെയ്യുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ആളുകള്‍ കഴിയുന്ന സംഭാവനകള്‍ നല്കി സഹായിക്കണമെന്നും യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു്. ട്വിറ്ററിലൂടെയാണ് സംഭാവന നല്കുന്ന വിവരം യെദ്യൂരപ്പ അറിയിച്ചത്.
വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു. കൊറോണ വൈറലസ് ബാധയ്ക്കെതിരെ ഒന്നിച്ച് നിന്ന് പോരാടുകയാണ് ഇപ്പോള്‍ വേണ്ടത്. കൊറോണ്ക്കെതിരായ പോരാട്ടത്തിനായിഒരു വര്‍ഷത്തെ ശമ്പളം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. എല്ലാവരും അവനവന് കഴിയുന്ന തുക സംഭാവന ചെയ്ത് കൊറോണക്കെതിരെ പോരാടാന്‍ കര്‍ണ്ണാടകയെ സഹായിക്കണം. എല്ലാവര്ക്കും നന്ദി – യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.
കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിയുന്ന സഹായം ഓരോരുത്തരും ചെയ്യണമെന്ന് ബിഎസ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. എംപിമാരും, എംഎല്‍എമാരും മറ്റ് ഉദ്യോഗസ്ഥരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. സംഭാവന നല്കാന് ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ മുഖേനയോ , ചെക്ക്, ഡിഡി എന്നിവയായോ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.