സി.ബി.എസ്.ഇ 10,12 ക്ലാസുകൾക്ക് അവശേഷിക്കുന്ന പരീക്ഷകൾ ഒഴിവാക്കിയിട്ടില്ലെന്ന് അബുദാബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം രാഷ്ട്രീയ വിദ്യാഭ്യാസ വിഭാഗം ഫസ്റ്റ് സെക്രട്ടറി എം.ആർ.സജീവ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് നിർണായകമാണ് 10,12 ക്ലാസ് പരീക്ഷകൾ. പരീക്ഷ നടത്തേണ്ട അവസ്ഥയിലാവുമ്പോൾ പത്ത് ദിവസം മുൻപ് ബന്ധപ്പെട്ട അറിയിപ്പ് നൽകുമെന്ന് സി.ബി.എസ്.ഇ ബോർഡ് അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റു ക്ലാസുകളിലേക്ക് അവശേഷിക്കുന്ന പരീക്ഷകൾ വേണ്ടെന്ന് വെച്ചതായി പരീക്ഷ ബോർഡ് അറിയിച്ചതായും ഫസ്റ്റ് സെക്രട്ടറി അറിയിച്ചു.
—