കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ചലച്ചിത്ര താരം മമ്മൂട്ടി. കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ജനങ്ങള്‍ ഞായറാഴ്ച്ച 9 മണിയ്ക്ക് വീടുകളിലെ ലൈറ്റ് അണച്ച് വിളക്കുകള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ചാണ് മമ്മൂട്ടി രംഗത്തെത്തിയത്.
ഫേസ് ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദീപം തെളിയിക്കലിന് എല്ലാവിധ പിന്തുണകളും ആശംസകളും അദ്ദേഹം അറിയിച്ചു. ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഞായറാഴ്ച്ച രാത്രി 9 മണി മുതല്‍ 9 മിനിട്ട് നേരം വീടുകളിലെ ലൈറ്റ് അണച്ച് വിളക്കുകള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.