ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൃഗശാലയിലെ കടുവയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബ്രോണ്‍ക്സ് മൃഗശാലയിലുള്ള നാലു വയസു പ്രായമായ കടുവയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത്. മൃഗശാലയിലെ നാല് കടുവകള്‍ക്കും പുള്ളിപുലികള്‍ക്കും, ചീറ്റകള്‍ക്കും രോഗ ലക്ഷണമുണ്ട്. എന്നാല്‍ ഇവയ്ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടില്ല. മൃഗശാല സൂക്ഷിപ്പുകാരനില്‍ നിന്നാണ് കടുവയ്ക്ക് വൈറസ് സ്ഥിരീകരിച്ചതെന്നാണ് വിലയിരുത്തല്‍. രോഗബാധിതരായ മൃഗങ്ങള്‍ ആരോഗ്യവാന്മാരാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അതേസമയം അമേരിക്കയില്‍ സ്ഥിരീകരിച്ച കൊറോണ കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ന്യൂയോര്‍ക്കിലെ മരണസംഖ്യയില്‍ നേരിയ കുറവെന്ന് ഗവര്‍ണര്‍ അറിയിച്ചു.