കെയറിംഗിന് ശേഷം പിന്നിൽ നിന്ന് കുത്തിയോ? പ്രതാപനെതിരെ തുറന്നടിച്ച് കെ.മുരളീധരൻ; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥത ഉണ്ടാക്കിയെന്ന് വിമർശനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെയറിംഗിന് ശേഷം പിന്നിൽ നിന്ന് കുത്തിയോ? പ്രതാപനെതിരെ തുറന്നടിച്ച് കെ.മുരളീധരൻ; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥത ഉണ്ടാക്കിയെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 01:29 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പരാജയഭീതിയെ തുടർന്ന് ക്രോസ് വോട്ടിം​ഗ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ കെപിസിസി യോഗത്തിൽ തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയും തുറന്നടിച്ച് കെ. മുരളീധരൻ. ‘തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥത ഉണ്ടായി’ എന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. മുൻ എംപി ടി.എൻ പ്രതാപനെയും ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂരിനെയും പേരെടുത്ത് വിമർശിച്ചായിരുന്നു മുരളീധരൻ പ്രതികരിച്ചത്. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായത് ഇതുകാരണമാണെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് അവലോകന യോ​ഗത്തിലാണ് മുരളീധരൻ ആഞ്ഞടിച്ചത്.

തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പല കെടുകാര്യസ്ഥതയും ഉണ്ടായി. പ്രതാപന്റെയും ജോസ് വെള്ളൂരിന്റെയും ഭാ​ഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചു. ഇതിന്റെ ഭാ​ഗമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഭാരിച്ച ചെലവുകളുണ്ടായെന്ന് മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളും കണക്കുകളും അതത് മണ്ഡലങ്ങളിലെ ഡിസിസി പ്രസിഡന്റുമാർ അവതരിപ്പിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് യോ​ഗത്തിൽ നടന്നത്. ഇതിനിടെയായിരുന്നു കെ. മുരളീധരന്റെ രൂക്ഷ വിമർശനം.

തൃശൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയായി സിറ്റിം​ഗ് എം.പി പ്രതാപനെ തന്നെയായിരുന്നു കോൺ​ഗ്രസ് നേതൃത്വം നിശ്ചയിച്ചിരുന്നതെങ്കിലും പദ്മജ പാർട്ടി വിട്ടതോടെ തീരുമാനം മാറുകയായിരുന്നു. തുടർന്ന് പ്രതാപന്റെ സ്ഥാനാർത്ഥിത്വം നഷ്ടപ്പെടുകയും തൽസ്ഥാനത്തേക്ക് കെ. മുരളീധരൻ എത്തുകയും ചെയ്തു. ഇതിൽ പരാതിയില്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രതാപൻ സജീവമായിരുന്നെങ്കിലും യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നാണ് മുരളീധരന്റെ വിമർശനം ചൂണ്ടിക്കാട്ടുന്നത്.

തൃശൂരിലെ ചില കോൺ​ഗ്രസ് നേതാക്കളുടെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് നേരത്തെ പദ്മജ വേണു​ഗോപാലും വെളിപ്പെടുത്തിയിരുന്നു. കെ. മുരളീധരൻ തൃശൂരിൽ മത്സരിക്കുന്നത് അദ്ദേഹത്തിന് തന്നെ വിനയാകുമെന്നും സഹോദരി കൂടിയായ പദ്മജ മുന്നറിയിപ്പ് നൽകി. ഇപ്പോൾ തെരഞ്ഞെടുപ്പിന് ശേഷം മുരളീധരൻ ഉയർത്തിയ വിമർശനം പദ്മജയുടെ ആരോപണങ്ങൾ ശരിവയ്‌ക്കുകയാണ്.

Tags: CongressK MURALEEDHARANTN Prathapan
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies