തിരുവനന്തപുരം: ജനം ടിവിയുടെ വനിതാ മാദ്ധ്യമ പ്രവർത്തകയെ അപമാനിക്കാൻ ശ്രമം. തിരുവനന്തപുരം റിപ്പോർട്ടർക്ക് നേരേയാണ് അതിക്രമം നടന്നത്. വഞ്ചിയൂർ കോടതി പരിസരത്ത് വച്ചായിരുന്നു സംഭവം. കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പ്രതികരണം തേടുന്നതിനിടെ മാദ്ധ്യമപ്രവർത്തകർക്ക് ഇടയിലേക്ക് മറ്റൊരാൾ കയറുകയായിരുന്നു. സഹപ്രവർത്തകർ ചെറുത്തതോടെ ഇയാൾ കോടതിവളപ്പിലേക്ക് ഓടി രക്ഷപ്പെട്ടു.