സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊറോണ കൊറോണ രോഗം സ്ഥിരീകരിച്ചു.ഇതോടെ ചികിത്സയിലായവരുടെഎണ്ണം 266 ആയി. കാസര്‍കോട്ട് ഒമ്പതുപേര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്ഓരോരുത്തര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കാസര്‍കോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മൂന്നുപേര്ക്ക്സമ്പര്ക്കത്തിലൂടെയാണ് രോഗബാധിതരായത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദ്ദീന്മതസമ്മേളനത്തില് പങ്കെടുത്ത് മടങ്ങിവന്നവരാണ്. വിദേശത്ത് നിന്ന് മടങ്ങിവന്ന വ്യക്തിയ്ക്കാണ് പത്തനംതിട്ടജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ 327 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 266 പേരാണ് നിലവിൽ രോഗം ബാധിച്ച്ചികിത്സയിലുള്ളത്. 1,52,804 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 1,52,009 പേര് വീടുകളിലും 795പേർആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 10716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ 9607 എണ്ണംനെഗറ്റീവാണ്. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്. കൊല്ലം,തൃശ്ശൂര്‍,കണ്ണൂര്‍ ജില്ലകളില്ഓരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.