ഇറ്റലി: ഇറ്റാലിയന്‍ മുന്‍ ഒളിമ്പിക്‌സ് ഓട്ടക്കാരന്‍ കൊറോണ ബാധിച്ച് മരിച്ചു. മധ്യനിര ഓട്ടക്കാരനായിരുന്ന ഡൊണാറ്റോ സാബിയയാണ് മരിച്ചത്. സാബിയയുടെ പിതാവും കൊറോണ ബാധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മരണമടഞ്ഞിരുന്നു.
പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ടു തവണ ഒളിമ്പിക്‌സ് ഫൈനലില്‍ പ്രവേശിച്ച താരമാണ് സാബിയ. തെക്കന്‍ ഇറ്റലിയിലെ ബാസിലിക്കാറ്റായിലെ സാന്‍ കാര്‍ലിയോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാബിയ. ഇറ്റാലിയന്‍ ഒളിമ്പിക്‌സ് കമ്മിറ്റിയാണ് ഇദ്ദേഹത്തിന്റെ മരണ വിവരം പുറത്തറിയിച്ചത്.















