റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2026, 09:14 pm IST
Facebook
Twitter
WhatsAppTelegram

റിയാദ്: മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സൗദി അറേബ്യയിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും. വിമാനത്താവളത്തിന്റെ സുരക്ഷാ പരിശോധനകളും നാശനഷ്ടങ്ങളുടെ വിലയിരുത്തലും തുടരുന്നതിനിടെയാണ് അടച്ചിടല്‍ നീട്ടിയിരിക്കുന്നത്. വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നാലെ ഞായറാഴ്ച വൈകിട്ടും വിമാനത്താവളത്തിലെ നാലാം ടെര്‍മിനലില്‍ പ്രൊജക്ടൈല്‍ പതിച്ച് തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തിന് സമീപത്തേക്ക് എത്തിയ ക്രൂസ് മിസൈല്‍ സൗദി വ്യോമപ്രതിരോധ സേന തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.

ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ 11 ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. രണ്ട് പേര്‍ ആശുപത്രി വാര്‍ഡുകളില്‍ ചികിത്സയിലുണ്ട്. മറ്റുള്ളവര്‍ ആശുപത്രി വിട്ടതായാണ് എംബസി അറിയിച്ച വിവരം. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് യൂസുഫാണ് മരിച്ച ഇന്ത്യന്‍ പൗരനെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉംറ തീര്‍ഥാടനത്തിനായി കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഭാര്യയ്‌ക്കും മക്കള്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

വിമാനത്താവളത്തിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിവിധ രാജ്യാന്തര വിമാനക്കമ്പനികള്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുകയോ മാറ്റിവയ്‌ക്കുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സ്ഥിതി ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. ആക്രമണത്തില്‍ ഉംറ തീര്‍ഥാടകരടക്കം നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായതും നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന കാര്യത്തില്‍ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമായിരിക്കും തീരുമാനമുണ്ടാകുക.

Tags: Attackclosedking khalid airport
Share
Tweet
SendShare

More News from this section

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി; 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

Latest News

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies