ചെന്നൈ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാഘവ ലോറന്‍സ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൂന്ന് കോടി രൂപ രാഘവ ലോറന്‍സ് നേരത്തെ സംഭാവന നല്‍കിയിരുന്നു.
ചന്ദ്രമുഖി സിനിമയുടെ രണ്ടാം ഭാഗത്തിനായി തനിക്ക് ലഭിച്ച അഡ്വാന്‍സ് തുകയാണ് അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. എന്നാല്‍ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ നല്‍കിയ തുക എത്രത്തോളം അപര്യാപ്തമാണെന്ന് പിന്നീട് മനസിലാക്കിയെന്നും അതിന് കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നാണ് കരുതുന്നതെന്നും ലോറന്‍സ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഓഡിറ്ററുമായി ആലോചിച്ച ശേഷം പുതിയ സഹായ പ്രഖ്യാപനം തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14 ന് നടത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, സിനിമാ സംഘടനയായ ഫെഫ്‌സിയിലേക്ക് 50 ലക്ഷം, നര്‍ത്തകരുടെ സംഘടനയിലേക്ക് 50 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 25 ലക്ഷം, ദിവസ വേതനക്കാര്‍ക്കും തന്റെ സ്വന്തം നാടായ ദേസീയനഗറിലെ റോയപുരത്തെ നിവാസികള്‍ക്ക് 75 ലക്ഷം എന്നിങ്ങനെയാണ് അദ്ദേഹം സംഭാവന നല്‍കുക.
Hai friends and fans, Today morning I had posted that I will make an announcement at 5 pm today. I discussed my ideas with auditor, he asked 2 days time for analysing how to execute the ideas. so I have decided to make the announcement on Tamil new year April 14th. https://t.co/WbyyMwWmou
— Raghava Lawrence (@offl_Lawrence) April 11, 2020















