ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിവിധ ഭാഷ തൊഴിലാളികള്‍ക്കും, നിത്യ വേതനക്കാര്‍ക്കും കൈത്താങ്ങായി സേവാഭാരതി. ഇവര്‍ക്കായി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുകയാണ് സേവാഭാരതി പ്രവര്‍ത്തകര്‍. ഡല്‍ഹിയിലെ എട്ട് സ്ഥലങ്ങളിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ പെട്ടികള്‍ വിതരണം ചെയ്യുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴില്‍ ലഭിക്കാത്തതിനാല്‍ നിത്യവേതന തൊഴിലാളികളും വിവിധ ഭാഷാ തൊഴിലാളികളും കടുത്ത പ്രതിസന്ധിയാണ് അനുഭവിച്ച് പോരുന്നത്. പണം ഇല്ലാത്തതിനാല്‍ പലര്‍ക്കും ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സേവാഭാരതി മുന്നിട്ടിറങ്ങിയത്.
ഒരു ദിവസം ആയിരത്തിലധികം ഭക്ഷ്യ ധാന്യപെട്ടികളാണ് വിതരണം ചെയ്യാറുള്ളതെന്ന് സേവാഭാരതി അറിയിച്ചു. ഓരോ പെട്ടിയിലും 1100 രൂപയുടെ ഭക്ഷ്യ ധാന്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അരി, ഗോതമ്പ്, പരിപ്പ്, എണ്ണ, ഉപ്പ് തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളും പെട്ടികളില്‍ ഉണ്ട്. ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നാല്‍ ആളുകള്‍ക്ക് ബന്ധപ്പെടുന്നതിനായി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും സേവാഭാരതി സ്ഥാപിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ ആയതിനാല്‍ നിയമങ്ങള്‍ പാലിച്ചാണ് ഓരോ പ്രദേശത്തും പ്രവര്‍ത്തര്‍ ഭക്ഷ്യധാന്യ പെട്ടികള്‍ വിതരണം ചെയ്യുന്നത്.