ബാഗ്പത്: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പറക്കലിനിടയില്‍ വായുസേനയുടെ ഹെലികോപ്റ്റര്‍ ദേശീയപാതയിറക്കി. പറക്കലിനിടെ പെട്ടന്ന് സാങ്കേതികമായ തകരാര്‍ ബോധ്യപ്പെട്ടതിനാലാണ് വാഹനങ്ങളൊന്നുമില്ലാത്ത ദേശീയ പാതയിലേക്ക് അടിയന്തിരമായി ഇറക്കിയതെന്ന് വ്യോമസേനാ പൈലറ്റ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ എക്സ്പ്രസ്സ് ദേശീയപാതയിലാണ് ചീറ്റാ വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ഇറക്കേണ്ടിവന്നത്. തകരാര്‍ പരിഹരിക്കപ്പെട്ടശേഷം ഹിന്ഡോണ് വ്യോമസേനാ താവളത്തിലേക്ക് ഹെലികോപ്റ്റര്‍ തിരികെ പറന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും കാര്യക്ഷമതയുള്ള ഹെലികോപ്റ്ററാണ് ചീറ്റ. നീരീക്ഷ ണത്തിനും പെട്ടന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനും ഹിമാലയന്‍ മലനിരകളിലുള്പ്പടെ സൈന്യ ത്തിന് സഹായമാകുന്ന ഹെലികോപ്റ്ററാണിത്.